ആഘോഷത്തിനിടെ വില്ല കീപ്പർ ആക്രമിക്കപ്പെട്ട സംഭവത്തിൽ ക്ഷമാപണം നടത്തി സിറ്റി.
ആസ്റ്റൺ വില്ലയുടെ സ്വീഡിഷ് ഗോൾകീപ്പർ റോബിൻ ഓൾസനെ ആക്രമിച്ച് മാഞ്ചസ്റ്റർ സിറ്റി ആരാധകർ. പ്രീമിയർ ലീഗ് കിരീടം നേടിയത്പിന്നാലെ ആരാധകർ ഞായറാഴ്ച എത്തിഹാദ് സ്റ്റേഡിയത്തിലെ ഗ്രൗണ്ടിലേക്കിറങ്ങി ആഘോഷിച്ചിരുന്നു.സംഭവത്തെക്കുറിച്ച് ക്ലബ് അന്വേഷണം ആരംഭിച്ചു.
ആസ്റ്റൺ വില്ലയുടെ സ്വീഡിഷ് ഗോൾകീപ്പർ റോബിൻ ഓൾസനെ ആക്രമിച്ച് മാഞ്ചസ്റ്റർ സിറ്റി ആരാധകർ. പ്രീമിയർ ലീഗ് കിരീടം നേടിയത്പിന്നാലെ ആരാധകർ ഞായറാഴ്ച എത്തിഹാദ് സ്റ്റേഡിയത്തിലെ ഗ്രൗണ്ടിലേക്കിറങ്ങി ആഘോഷിച്ചിരുന്നു.സംഭവത്തെക്കുറിച്ച് ക്ലബ് അന്വേഷണം ആരംഭിച്ചു.
വില്ലയെ 3-2ന് തോൽപ്പിച്ച സിറ്റി ലീഗ് കിരീടം ഉറപ്പിച്ചതാണ് ആരാധകരെ മൈതാനത്തേക്ക് ഒഴുകിയെത്താൻ പ്രേരിപ്പിച്ചത്.
തന്റെ കളിക്കാർക്ക് സുരക്ഷിതമായി ഗ്രൗണ്ടിൽ നിന്ന് ഇറങ്ങാൻ കഴിയുമോ എന്ന ചോദ്യത്തിന് വില്ല മാനേജർ സ്റ്റീവൻ ജെറാർഡിന്റെ മറുപടി ഇങ്ങനെ ആയിരുന്നു : "എന്റെ ഗോൾകീപ്പർ ആക്രമിക്കപ്പെട്ടു. അതിനാൽ ആ ചോദ്യങ്ങൾ പെപ്പിനോടും (ഗ്വാർഡിയോള) മാഞ്ചസ്റ്റർ സിറ്റിയോടുമാണ് ചോദിക്കേണ്ടതെന്ന് ഞാൻ കരുതുന്നു... ഞങ്ങൾ അവനെ പരിശോധിക്കാൻ പോകുകയാണ് ".
ട്രോഫി സിറ്റിക്ക് സമ്മാനിച്ചതിന് തൊട്ടുപിന്നാലെ സിറ്റി ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു: "ഇന്നത്തെ മത്സരത്തിൽ അവസാന വിസിലിന് ശേഷം ആരാധകർ മൈതാനത്തേക്ക് പ്രവേശിച്ചപ്പോൾ ആക്രമണത്തിന് ഇരയായ ആസ്റ്റൺ വില്ല ഗോൾകീപ്പർ റോബിൻ ഓൾസനോട് മാഞ്ചസ്റ്റർ സിറ്റി ആത്മാർത്ഥമായി ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു.
"ക്ലബ് ഉടനടി തന്നെ അന്വേഷണം ആരംഭിച്ചു, കാര്യങ്ങൾ വ്യക്തമായി കഴിഞ്ഞാൽ , ഉത്തരവാദിയായ വ്യക്തിക്ക് അനിശ്ചിതകാലത്തേക്ക് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിന് നിരോധനം നൽകും."
വ്യാഴാഴ്ച ക്രിസ്റ്റൽ പാലസ് മാനേജർ പാട്രിക് വിയേരയും എവർട്ടൺ ആരാധകരും തമ്മിലുള്ള ഏറ്റുമുട്ടൽ ഉൾപ്പെടെ, ഇംഗ്ലണ്ടിലെ അവസാനം നടന്ന പല മത്സരങ്ങളിലും ഇങ്ങനുള്ള സംഭവങ്ങൾ പതിവായിരിക്കുകയാണ്.